വേനല്‍ച്ചൂടില്‍ ആശ്വാസം; ഇരിങ്ങത്ത് തണ്ണീര്‍പ്പന്തല്‍ ഒരുക്കി വനിതാ സഹകരണസംഘം


ഇരിങ്ങത്ത്: ഇരിങ്ങത്ത് വനിതാ സഹകരണസംഘത്തിന്റെ തണ്ണീര്‍ പന്തലിന് തുടക്കമായി. വേനല്‍ച്ചൂടില്‍ ജനങ്ങള്‍ക്ക് ദാഹജലംനല്‍കാനായാണ് തണ്ണീര്‍പ്പന്തല്‍ ആരംഭിച്ചിരിക്കുന്നത്.

തുറയൂര്‍ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ സബിന്‍രാജ് ഉദ്ഘാടനംചെയ്തു. സംഘംപ്രസിഡന്റ് ശ്യാമ ഓടയില്‍ അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് അനിത ചാമക്കാലയില്‍, ഭരണസമിതി അംഗങ്ങളായ രത്‌ന കൂത്തിലാംവീട്ടില്‍, രജനി ചെറുകുന്നുമ്മല്‍, ബബിത കണ്ണമ്പത്ത്, ആതിരാ പ്രമീഷ്, ജിജില എം.സി, ബിജിഷാ ഉണ്ണി സംഘംസെക്രട്ടറി പി.കെ ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.