ഇരിങ്ങത്ത് കുളങ്ങര ചെറിയ പറമ്പില്‍ സജി അന്തരിച്ചു


തുറയൂര്‍: ഇരിങ്ങത്ത് കുളങ്ങര ചെറിയ പറമ്പില്‍ സജി അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

വീട്ടില്‍ നിന്നും രണ്ട് ദിവസമായി കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ വടകരയില്‍ നിന്നാണ് കണ്ടെത്തിയത്. അസുഖങ്ങളെത്തുടര്‍ന്ന് അവശതയിലായ ഇയാളെ വടകര പോലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അച്ഛന്‍: ദാമോധരന്‍, അമ്മ: കല്ല്യാണി. ഭാര്യ: സബിത. മക്കള്‍: അശ്വന്ത്, അഭിഷേക്. സഹോദരി: സജിനി.

പോസ്റ്റമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം വൈകുന്നേരം അഞ്ച് മണിയ്ക്ക് കടുവഞ്ചേരിക്കുന്ന് ശ്മശാനത്തില്‍ സംസ്‌കരിക്കും.