ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനായ കയറ്റിറക്ക് തൊഴിലാളി കൂരാച്ചുണ്ട് പുളിക്കല്‍കുഴി അമ്മദ് (വട്ടകെട്ട് അമ്മദ്) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്ന അമ്മദ് പുളിക്കല്‍കുഴി (വട്ടകെട്ട് അമ്മദ്) അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐ.എന്‍.ടി.യു.സി യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: സൈനബ. മക്കള്‍: നിസാര്‍(ഖത്തര്‍), യൂനുസ്, ഹസീന.

മരുമക്കള്‍: തെസ്‌നി(കൊയിലാണ്ടി), ഷഹാന(വട്ടച്ചിറ), ഉമൈസ്(പാലേരി).