കമന്റ് ഇഷ്ടപ്പെട്ടില്ലെ? ‘ഡിസ് ലൈക്ക്’ ചെയ്യാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം
പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. ഇഷ്ടപ്പെടാത്ത കമന്റുകൾക്ക് ‘ഡിസ് ലൈക്ക്’ ചെയ്യാൻ അനുവദിക്കുന്നതാണ് പുതിയ അപ്‌ഡേഷൻ. മറ്റൊരു സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലെ ഡൗൺവോട്ട് ബട്ടണിന് സമാനമായാണ് ഈ ഫീച്ചർ പ്രവർത്തിക്കുക.
ഫീച്ചർ എന്ന് പുറത്തിറക്കുമെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദാംശങ്ങളൊന്നും മാതൃ കമ്പനിയായ മെറ്റ അറിയിച്ചിട്ടില്ല. മറ്റ് പുതിയ അപ്ഡേറ്റുകളും ഇൻസ്റ്റഗ്രാം പുതുതായി അവതരിപ്പിച്ചിരുന്നു. മൂന്ന് മിനുട്ട് ദൈർഘ്യമുള്ള റീലുകളും ഇനി ഇൻസ്റ്റഗ്രാമിൽ പങ്ക് വെയ്ക്കാൻ സാധിക്കും. യൂട്യൂബ് ഷോർട്സിൽ മൂന്ന് മിനിറ്റ് വീഡിയോ ഷെയർ ചെയ്യാൻ അനുവദിച്ചതിന്റെ പിന്നാലെയാണ് ഇൻസ്റ്റഗ്രാമും ഈ ഫീച്ചറാരംഭിച്ചത്.

പുതിയ വിഡിയോ എഡിറ്റിങ് ആപ്പ് പുറത്തിറക്കാനും ഇൻസ്റ്റഗ്രാം ആലോചിക്കുന്നുണ്ട്. പൂർണമായും സൗജന്യമായി പ്രവർത്തിക്കുന്ന എഡിറ്റിംഗ് ആപ്പ് ഉപയോഗിച്ച് 10 മിനുട്ട് വരെ ദൈർഘ്യമുള്ള വിഡിയോകൾ എഡിറ്റ് ചെയ്യാൻ സാധിക്കും. കാപ്കട്ട് യുഎസിൽ ഓഫ്ലൈൻ സേവനം ആരംഭിച്ചതിനു പിന്നാലെയാണ് ഇൻസ്റ്റഗ്രാം പുതിയ ആപ്പ് പ്രഖ്യാപിച്ചത്.