അപകടക്കെണി നീങ്ങി; പേരാമ്പ്ര ടൗണില്‍ ജലജീവന്‍ പദ്ധതിക്കായി എടുത്ത കുഴി ഇന്നലെ അര്‍ദ്ധരാത്രിയോടെ ടാറിങ് ചെയ്ത് അടച്ചു


പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ ജല്‍ജീവന്‍ പദ്ധതിക്കായി എടുത്ത കുഴി ശരിയായ രീതിയില്‍ മൂടാത്തതിനെത്തുടര്‍ന്ന് റോഡില്‍ മഴയില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് അധികൃതരുടെ നേതൃത്വത്തില്‍ അടച്ചു. സംസ്ഥാന പതയില്‍ കോര്‍ട്ട് റോഡിന് സമീപമുള്ള കുഴിയാണ് അടച്ചത്. ശനിയാഴ്ച്ച അര്‍ദ്ധ രാത്രിയോടെയാണ് കുഴികള്‍ അടച്ചത്.

റോഡിലെ കുഴി വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാവുന്നതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അധികൃതരുടെ നേതൃത്വത്തില്‍ കുഴി അടക്കുകയായിരുന്നു.

റോഡിന്റെ വശങ്ങളില്‍ ജല്‍ജീവന്‍ കുടിവെള്ള പദ്ധതിക്കായി പൈപ്പിടാനായി എടുത്ത കുഴി ശരിയാം വണ്ണം ടാറിംഗ് ചെയ്ത് നികത്താത്തത് പല സ്ഥലങ്ങളിലും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇവിടെ മഴ പെയ്തതോടു കൂഴി വലിയ ഗര്‍ത്തമായതോടെയാണ് ദുരിതമായത്. ഇതുവഴി വാഹനങ്ങള്‍ക്ക് യാത്രചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും ഇതുമൂലം ഗതാഗത കുരുക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നടപടി.