അമിതവേഗത്തിലെത്തിയ ഇന്നോവ കാര്‍ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു, യാത്രക്കാരി തെറിച്ചത് പത്തടിയിലേറെ ഉയരത്തിലേക്ക്, ഭര്‍ത്താവിന് ദാരുണാന്ത്യം; കുറ്റിപ്പുറത്തെ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം കാണാം


കുറ്റിപ്പുറം: അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്താണ് സംഭവം. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു.

കുറ്റിപ്പുറം മഞ്ചാടിയിലാണ് ദാരുണമായ അപകടം നടന്നത്. കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ഇന്നോവ കാര്‍ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകടത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പുത്തനത്താണി സ്വദേശി അബ്ദുള്‍ ഖാദര്‍ (48) തല്‍ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ റുഖിയയെ (40) ഗുരുതരമായ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും; ഓരോ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന് നോക്കാം

ഇടിയുടെ ആഘാതത്തില്‍ റുഖിയ സ്‌കൂട്ടറില്‍ നിന്ന് പത്തടിയിലേറെ ഉയരത്തിലേക്കാണ് തെറിച്ച് പോയത്. സമീപമുണ്ടായിരുന്ന സി.സി.ടി.വി ക്യാമറയില്‍ ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

വീഡിയോ കാണാം: