കേന്ദ്ര അവഗണനയ്ക്കെതിരെ ആദായ നികുതി ഓഫീസ് ഉപരോധം; വടകരയിൽ സി.പി.ഐ.എം കാൽനട പ്രചാരണ ജാഥ
വടകര: കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെയും വിദ്യാഭ്യാസരംഗത്തെ കാവി വൽക്കരണത്തിനെതിരെയും സിപിഐ എം നേതൃത്വത്തിൽ ഫെബ്രുവരി 25ന് കോഴിക്കോട് ആദായ നികുതി ഓഫീസ് ഉപരോധിക്കുകയാണ്. ഉപരോധ സമരത്തിന്റെ പ്രചരണാർത്ഥം സിപിഐഎം വടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ മണിയൂർ, വില്യാപ്പള്ളി പഞ്ചായത്തുകളിൽ പര്യടനം നടത്തി.
സി.പി.ഐ.എം വടകര ഏരിയ സെക്രട്ടറി ടി.പി. ഗോപാലൻ മാസ്റ്റർ നിയിക്കുന്ന
ഏരിയ കാൽനട പ്രചാരണ ജാഥ
മണിയൂർ പഞ്ചായത്തിലെ മന്തരത്തൂർ, കുറുന്തോടി, കളരിക്കുന്ന്, നടുവയൽ, മുടപ്പിലാവിൽ എന്നിവിടങ്ങളിലും വില്യാപ്പള്ളി പഞ്ചായത്തിലെ കീഴൽ മുക്കിലേയും സ്വീകരണം ഏറ്റുവാങ്ങി ഒന്നാം ദിവസത്തെ പര്യടനം മേമുണ്ടയിൽ സമാപിച്ചു. മേമുണ്ടയിൽ നടന്ന സമാപന പൊതുയോഗം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വാസന്തി അധ്യക്ഷത വഹിച്ചു. കൊടക്കാട്ട് ബാബു സ്വാഗതം പറഞ്ഞു. വിവിധ ജാഥാ സ്വീകരണ കേന്ദ്രങ്ങളിൽ കെ പുഷ്പജ, പി.കെ. ദിവാകരൻ, പി.കെ. ശശി, ബി.സുരേഷ് ബാബു, ആർ ബാലറാം, പി.സി. സുരേഷ്, വി.കെ വിനു, കെ.പി. ശ്രീജിത്ത്. എന്നിവർ സംസാരിച്ചു.

ജാഥ ഇന്ന് (20.02.2025)
09.00 ചെമ്മരത്തൂർ
10.00 തോടന്നൂർ ടൗൺ
11.00 തിരുവള്ളൂർ സൗത്ത് (വിശ്രമം)
03.00 പൈങ്ങോട്ടായി
04.00 ആയഞ്ചേരി
05.00 കടമേരി
06.00 പറയത്ത് (സമാപനം)
Summary: Income Tax Office Sanctions Against Central Negligence; CPIM campaign march on foot in Vadakara