വടകരയിൽ വീണ്ടും തെരുവു നായയുടെ പരാക്രമം, അം​ഗപരിമിതൻ ഉൾപ്പടെ മൂന്ന് പേർക്ക് നായയുടെ കടിയേറ്റു ; തെരുവുനായ വിഷയത്തിൽ ന​ഗരസഭ പരിഹാരം കാണുന്നില്ലെന്ന് നാട്ടുകാർ


വടകര: വടകരയിൽ വീണ്ടും തെരുവു നായയുടെ പരാക്രമം. അം​ഗപരിമിതൻ ഉൾപ്പടെ മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. താഴെഅങ്ങാടി വലിയവളപ്പിലാണ് ഇന്ന് രാവിലെ നായയുടെ അക്രമം ഉണ്ടായത്. അഴിത്തല സ്വദേശികളായ പുല്ലന്റവിട കുനുപ്പാത്തു, മുസല്യരവിട പുതിയപുരയിൽ മഹമൂദ്, വലിയവളപ്പ് സ്വദേശി ഫൈസൽ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തു നിന്നും വാർഡ് കൗൺസിലർ പി റൈഹാനത്തിന്റെ വീട്ടിൽ കയറി മൂന്ന് വയസ്സുകാരിയായെ തെരുവ് നായ അക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും തെരുവ് നായ അക്രമം.

നഗരസഭയുടെ തെരുവ് നായ വന്ധീകരണവും എബിസി പദ്ധതിയും അവതാളത്തിലായതും ജനങ്ങളുടെ സൈര്വജീവിതം തടസ്സപെടുത്തുന്ന തെരുവ് നായകളെ നിയന്ത്രിക്കാൻ സാധിക്കാത്തതും ആരോഗ്യവിഭാഗത്തിന്റെയും വെറ്റനറി വിഭാഗത്തിന്റെയും പിടിപ്പുകേടാണെന്നും നാട്ടുകാർ ആരോപിക്കുന്നു.