എസ്ഡിപിഐ സംഘടിപ്പിച്ച പരിപാടിയിൽ മുസ്ലിം ലീഗ് വടകര മണ്ഡലം പ്രസിഡൻ്റ്; പ്രതിഷേധവുമായി ഒരു വിഭാഗം ലീഗ് പ്രവർത്തകർ
വടകര: എസ്ഡിപിഐ സംഘടിപ്പിച്ച പരിപാടിയിൽ മുസ്ലിം ലീഗ് വടകര മണ്ഡലം പ്രസിഡൻ്റ് പങ്കെടുത്തതിനെതിരെ പ്രതിഷേധം ഉയരുന്നു. എസ്ഡിപിഐ വടകര നിയോജക മണ്ഡലം വഖഫ് – മദ്രസ സംരക്ഷണ സമിതി സംഘടിപ്പിച്ച സെമിനാറിലാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കൂടിയായ എം സി ഇബ്രാഹിം പങ്കെടുത്തത്. ചെറിയ വിഷയങ്ങൾക്ക് വേണ്ടി സമുദായം തർക്കിക്കുന്നതിന് പകരം ഒന്നിച്ചു നിൽക്കാനും ഒന്നിച്ചിരിക്കാനും സമയം കണ്ടെത്തണമെന്ന് അദ്ദേഹം വേദിയിൽ പറഞ്ഞു.
സെമിനാർ കഴിഞ്ഞ് എംസി ഇബ്രാഹിം പങ്കെടുത്ത ഫോട്ടോകൾ പുറത്തു വന്നതോടെ ഒരു വിഭാഗം ലീഗ് പ്രവർത്തകർ നവ മാധ്യമങ്ങളിൽ പ്രതിഷേധവുമായി എത്തി. മുസ്ലീം ലീഗ് വാട്ട്സ്അപ്പ് ഗ്രൂപ്പിൽ ഇതിനെ കുറിച്ച് വലിയ ചർച്ചയായി. ഒരുമിച്ചിരിക്കാൻ കഴിയുന്നവരുമായി ഒരു മിച്ചിരിക്കണം, നിലപാടിൽ മാറ്റം വരുത്തിയിട്ട് മതി അവരുമായി ഒന്നിരിച്ചിരിക്കൽ. വേദി പങ്കിട്ടത് മുസ്ലിം ലീഗ് പ്രവർത്തകർക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല തുടങ്ങിയ ആക്ഷേപങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ലീഗ് അണികൾ ഉയർത്തി.
Description: In the program organized by SDPI, Muslim League Vadakara Mandal President; A section of League workers protested