കവിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന ജ്യോതീന്ദ്ര ബാബുവിന്റെ ഓർമ്മയിൽ നാട്; അനുശോചനവുമായി സബർമതി ഫൗണ്ടേഷൻ
വടകര: കോഴിക്കോടും വടകരയിലും സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ജ്യോതീന്ദ്ര ബാബു എന്ന ജ്യോതി പുല്ലനാട്ടിന്റെ ഓർമ്മയിൽ നാട്. ജ്യോതീന്ദ്ര ബാബുവിന്റെ നിര്യാണത്തിൽ സബർമതി ഫൗണ്ടേഷൻ അനുശോചന യോഗം സംഘടിപ്പിച്ചു.ചെയർമാൻ ആസിഫ് കുന്നത്ത് അധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർ സി കെ ശ്രിജിന അനുശോചന പ്രമേയം അവതരിപ്പിച്ചു. പികെ വൃന്ദ, വികെ അനന്തു, മധൂപ് കുമാർ, സുഹാസ് ഷൈലേഷ് തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ദിവസമാണ് ജ്യോതീന്ദ്ര ബാബു അന്തരിച്ചത്. കോഴിക്കോട് കലാകേന്ദ്രം നാടക വേദിയിൽ നടൻ ആയിരുന്നു. ആകാശവാണി കോഴിക്കോട് നിലയത്തിൽ ലളിത ഗാനങ്ങളും അവതരിപ്പിച്ചിരുന്നു.