പൊൻമേരിയിൽ മാവ് റോഡിലേക്ക് കടപുഴകി വീണ് ഗതാഗത തടസ്സം; മരങ്ങൾ മുറിച്ചുമാറ്റി വടകര അഗ്നിരക്ഷാ സേന


വടകര: വില്യാപ്പള്ളി കല്ലേരി റോഡിൽ പൊൻമേരിയിൽ റോഡിലേക്ക് കടപുഴകി വീണ മാവ് അഗ്നിരക്ഷാ സേന മുറിച്ച് മാറ്റി. റോഡ് ഗതാഗത യോഗ്യമാക്കി മാറ്റി. ഇന്ന് രാവിലെ പതിനൊന്നര മണിയോടുകൂടി ഉണ്ടായ ശക്തമായ കാറ്റിലാണ് മരം റോഡിലേക്ക് വീണത്. മരം വീണതോടെ ഏറെ നേരം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.

വടകര ഫയർ സ്റ്റേഷൻ ഓഫീസർ വർഗീസ്.പി.ഒ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.കെ.ഷൈജേഷ്,
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ ലിജു.എ, ബിനീഷ്.വി.കെ, അർജുൻ. സി.കെ, ജിബിൻ.ടി.കെ, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർമാർ ജൈസൽ.പി.കെ,
സുബൈർ.കെ എന്നിവരാണ് മരങ്ങൾ മുറിച്ചുമാറ്റി റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗത യോഗ്യമാക്കിയത്.

ഇന്ന് പെയ്ത മഴയിലും കാറ്റിലും വടകര മേഖലയിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ മുറിഞ്ഞ് വീണ് അപകടം സംഭവിച്ചിട്ടുണ്ട്. ആയഞ്ചേരി തിരുവള്ളൂർ റോഡിൽ തറപൊയിൽ അറപ്പീടിക എന്ന സ്ഥലത്ത് ഇലക്ട്രിസിറ്റി ലൈനിലും റോഡിലുമായി മുറിഞ്ഞു വീണമരം അഗ്നി രക്ഷാസേന മുറിച്ചുമാറ്റി. താഴെ കോമത്ത് ക്ഷേത്രപരിധിയിലുള്ള സ്ഥലത്തെ മരമാണ് അപകടകരമായി റോഡിലേക്കും ഇലക്ട്രിസിറ്റി ലൈനിലേക്കും കടപുഴ വീണത്.