ഇനി ചെങ്കൊടിക്ക് കീഴില്‍; മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ജനതാദള്‍ ബന്ധം ഉപേക്ഷിച്ച് രണ്ട് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു


മേപ്പയ്യൂര്‍: സൗത്ത് ലോക്കല്‍ കമ്മിറ്റിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് കൊഴുക്കല്ലൂരിലെ സി.പി.രതീഷും, ജനതാദള്‍ ജില്ലാ നേതാവ് മജീദ് കാവിലും സി.പി.എമ്മി ചേര്‍ന്നു. നരക്കോട് വച്ച് നടന്ന പി.കൃഷ്ണപിള്ള, ആര്‍. കണ്ണന്‍ മാസ്റ്റര്‍, പി കുഞ്ഞായന്‍ മാസ്റ്റര്‍ അനുസ്മരണ പൊതുയോഗത്തില്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം കെ.സുനില്‍ ചെമ്പതാക നല്‍കി സ്വീകരിച്ചു.

കെ.രാജീവന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ഗംഗാധരന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ കെ. കുഞ്ഞിരാമന്‍, കെ.ടി. രാജന്‍,എന്‍.എം. ദാമോധരന്‍, പി.കെ.അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.