കണ്ണൂരിൽ ഭർത്താവ് ഭാര്യയെ പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി


കണ്ണൂർ: കുടിയാന്‍ മലയില്‍ ഭാര്‍ത്താവ് ഭാര്യയെ പാര കൊണ്ട് തലക്കടിച്ച് കൊന്നു. മേട്ടുംപുറത്ത് ഭവാനിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

ഭര്‍ത്താവ് നാരായണന്‍ ഭവാനിയെ പാരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്നുണ്ടായ സംഘര്‍ത്തിനൊടുവില്‍ നാരായണന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് വിവരം.

നാരായണന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് മൊഴി എടുക്കുകയാണ്.