പരിഹരിക്കാന്‍ നടപടി വൈകുന്നു; രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോഴും കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
പേരാമ്പ്ര: കടുത്ത വേനലില്‍ കുടിവെള്ള ക്ഷാമം നേരിടുമ്പോഴും കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു. മഹിമ പെട്രോള്‍ പമ്പിനുസമീപവും സൂപ്പിക്കടയിലുമയി രണ്ടിടത്തായാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്.
കുടിവെള്ളത്തിനായി പലഭാഗങ്ങളിലും ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നത്.
ദിവസങ്ങളേറെയായി റോഡിലൂടെ വെള്ളം ഒഴുകിയിട്ടും പ്രശ്‌നം പരിഹരിക്കാന്‍ നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.