ചെറുവണ്ണൂരില്‍ ഫര്‍ണിച്ചര്‍ ഷോപ്പിന് സമീപം കൂട്ടിയിട്ട മരത്തിന് തീ പിടിച്ചു; അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടല്‍ വന്‍ അപകടം ഒഴിവായി
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ മുക്കില്‍ ഫര്‍ണിച്ചര്‍ ഷോപ്പിന് സമീപം കുട്ടിയിട്ട ഈര്‍ന്ന മരത്തിനു തീപ്പിടിച്ചു. ഇന്ന് പുലര്‍ച്ചെ 3.30നാണ് സംഭവം. അയ്യങ്ങാട്ട് മീത്തല്‍ അനീഷിന്റെ ഫര്‍ണിച്ചര്‍ ഷോപ്പിന് സമീപം കുട്ടിയിട്ട ഈര്‍ന്ന മരത്തിനാണ് തീപ്പിടിച്ചതി. അത് വഴിപോവുകയായിരിരുന്ന ലോറിയിലെ ഡ്രൈവര്‍ തീ ആളിക്കത്തുന്നത് കണ്ട് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ വിവരമറിയിക്കുകയായിരുന്നു.
ഉടന്‍ സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റ് വാഹനം എത്തി തീ അണച്ചു. പെട്ടെന്ന് തീ അണക്കനായതിനാല്‍ ടൗണിലെ മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാന്‍ സാധിച്ചു. തീ ഉണ്ടായതിന്റെ കാരണം വ്യക്തമല്ലെന്ന് അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്ദേശം മുപ്പതിനായിരം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.വിനോദന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഐ.ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി.കെ നൗഷാദ്, എ.ഷിജിത്ത്, പി.വി മനോജ്, ഇ.എം പ്രശാന്ത്, ആര്‍.ജിനേഷ്, പി.ആര്‍ സത്യനാഥ്, എ.കെ ഷിഗിന്‍ ചന്ദ്രന്‍, കെ.പി വിപിന്‍, ഹോം ഗാര്‍ഡ് മാരായ പി.സി അനീഷ് കുമാര്‍, എ.എം രാജീവന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
summary: in cheruvannur, piled pieces of wood caught fire near a furniture shop