വടകര നഗരസഭയിലെ അരിക്കോത്ത് വാർഡിൽ മുപ്പതോളം വീടുകളിൽ വെളളം കയറി; കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു


വടകര: കനത്ത മഴയെ തുടർന്ന് നടക്കുംതാഴെ അരിക്കോത്ത് വാർഡിലെ മുപ്പതോളം വീടുകളിൽ വെള്ളം കയറി. വീടിനകത്ത് വെള്ളം കയറിയത് കൊണ്ട് മൂന്നോളം കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. വാർഡ് കൗൺസിലർ രാജിത പതേരിയുടെ നേതൃത്വത്തിൽ മഴക്കെടുതി അനുഭവിക്കുന്ന വീടുകൾ സന്ദർശിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

പൊതു പ്രവർത്തകരായ ജയപ്രകാശ്, വി.എം.രാജൻ, പതേരി ശശി, സി.പി.ചന്ദ്രൻ, പോന്തേരി രമേശൻ, തീർത്ഥം സുരേന്ദ്രൻ, ഗിരിലാഷ്, കുട്ടൻകുളങ്ങര കുട്ടൻ, ഉണ്ണി, വളയലത്ത് രമേശൻ, സി.പി.ശ്രീജിത്ത്, പുതുക്കുടി സജേഷ്, മഠത്തിൽ പീടികയിൽ കബീർ, അരിക്കോത്ത് പ്രമോദ്, ആർ.ആർ.ടി പ്രവർത്തകരായ അശ്വന്ത്, രൂപേഷ്, വിഷ്ണു എന്നിവർ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.