നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചു; കോട്ടൂരില്‍ വാഹനാപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്ക്


കോട്ടൂര്‍: കോട്ടൂര്‍ ബസ്റ്റോപ്പിന് സമീപം കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. നാദാപുരം സ്വദേശികളായ മുഹമ്മദ് അജ്ലബ് പീറ്റകണ്ടി(20), പാറതൊണ്ടിയില്‍ സാദിഖ്(21)എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.

വാഹനം ഇടിക്കുന്നത് കണ്ട് അടുത്തെത്തിയ ആളുകളുടെ സഹായത്തോടെ യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. അപകടസമയത്ത് റോഡരികില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.