റോഡ് തകര്‍ച്ചക്ക് പുറമെ കനാല്‍ ചോര്‍ച്ചയും; പേരാമ്പ്ര-പൈതോത്ത് റോഡില്‍ യാത്ര ദുഷ്‌കരം


പേരാമ്പ്ര: പേരാമ്പ്ര പൈതോത്ത് റോഡില്‍ റോഡ് തകര്‍ച്ചയ്ക്കു പുറമെ കനാല്‍ ചോര്‍ച്ചയും യാത്ര ദുരിതത്തിലായി നാട്ടുകാര്‍. ചക്കിട്ടപാറ കൂരാച്ചണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പേരാമ്പ്ര പൈതോത്ത് റോഡിലാണ് റോഡ് തകര്‍ന്ന ഭാഗത്ത് കനാല്‍ ചോര്‍ച്ചയും ഉണ്ടായതോടെ യാത്രചെയ്യാനാവാതെ പൊറുതിമുട്ടുന്നത്.

റോഡിലെ മൊയോത്ത് ചാലില്‍ ഭാഗത്ത് കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാലിന്റെ സൈഫന്‍ ഭാഗത്തെ ചോര്‍ച്ചയാണ് നിലവിലെ റോഡ് തകര്‍ച്ചയെ കൂടുതല്‍ രൂക്ഷമാക്കുന്നത്. കുടിവെളളത്തിനും കൃഷിക്കും ആവശ്യത്തിന് വെള്ളം കിട്ടാത്ത സാഹചര്യത്തിലാണ് ദിവസങ്ങളായി ജലം പാഴാവുന്നത്.

എത്രയും പെട്ടെന്ന് റോഡ് നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്നും കനാല്‍ തകര്‍ച്ച പരിഹരിച്ച് ജല ചോര്‍ച്ച തടയണമെന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.