കണ്ണൂരില്‍ ബൈക്ക് അപകടത്തില്‍പ്പെട്ടു; തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു


തിരുവമ്പാടി: കണ്ണൂര്‍ ചാലയില്‍ വെച്ചുണ്ടായ ബൈക്കപകടത്തില്‍ തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു. തിരുവമ്പാടി മാര്‍ക്കറ്റിംഗ് സൊസൈറ്റി റിട്ട. ജീവനക്കാരന്‍ വിയ്യോത്ത് ശേഖരന്റെ മകന്‍ സംഗീത് (36) ആണ് മരിച്ചത്. തിരുവമ്പാടി ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കന്യക ഫാന്‍സി ഉടമയാണ്.

കണ്ണൂര്‍ ചാല ബൈപ്പാസില്‍ വച്ചാണ് അപകടം നടന്നത്. ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.