ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുതുവണ്ണാച്ച സ്വദേശി മരിച്ചു
പേരാമ്പ്ര: കടിയങ്ങാട് വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രികന്‍ മരിച്ചു. മുതുവണ്ണാച്ച കുന്നത്ത് പുല്ലാകുന്നത്ത് കുഞ്ഞിക്കണ്ണനാണ് മരിച്ചത്. അറുപത്തഞ്ച് വയസ്സായിരുന്നു. തെങ്ങുകയറ്റത്താഴിലാളിയായിരുന്നു.
ശനിയാഴ്ച വൈകീട്ട് കടിയങ്ങാട് ടൗണിലായിരുന്നു അപകടം. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയശേഷം റോഡിലെ സീബ്രാലൈനിലൂടെ കുറുകെ കടക്കുമ്പോള്‍ പാലേരി ഭാഗത്തുനിന്നുവന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: ലീല (കാവുംവട്ടം), മക്കള്‍: ലിനീഷ് (സിവില്‍ പോലീസ്ഓഫീസര്‍), ലിനിത. മരുമക്കള്‍: ലിംന അധ്യാപിക, കുനിയോട് ജി.എല്‍.പി. സ്‌കൂള്‍), ഷാജി (കൊയിലാണ്ടി).