മേപ്പയ്യൂർ പുറക്കാമലയിലെ നിയമാനുസൃതമല്ലാത്ത കരിങ്കൽ ഖനനം അനുവദിക്കില്ല; മാർച്ച് സംഘടിപ്പിച്ച് സി.പി.എം


മേപ്പയൂർ: ജൈവവൈവിധ്യങ്ങളുടെ കലവറയായ പുറക്കാമയിലെ നിയമാനുസൃതമല്ലാത്ത ഖനനം അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് സി.പി.എം. പാർട്ടി മേപ്പയൂർ നോർത്ത് ലോക്കൽ കമ്മിറ്റി പുറക്കാമലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മേപ്പയൂർ ടൗണിൽ നിന്നും മണപ്പുറം മുക്കിലേക്ക് മാർച്ച് നടത്തി. സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ ചെങ്കൊടിയുമായി മാർച്ചിൽ അണിചേർന്നു.

ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്ത‌തു. സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.പി.രാധാകൃഷ്‌ണൻ, എം.രവിത, കെ.എം.കമല എന്നിവർ പ്രസംഗിച്ചു.

Summary: Illegal granite mining in Purakamala, Meppayyur will not be allowed; CPM organizes march