ഈ ഇല നിങ്ങൾ കരുതുംപോലെ ചില്ലറക്കാരനല്ല; മല്ലിയില ദിവസവും കഴിച്ചാൽ കൊളസ്ട്രോളിൽ നിന്ന് വരെ രക്ഷനേടാം
കറികളിലും മറ്റ് ഭക്ഷണപദാർത്ഥങ്ങളിലും ചേർക്കുന്ന മല്ലിയില ആള് ചില്ലറക്കാരനല്ല. മല്ലിയില കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഗുണകരമാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ദഹനാരോഗ്യം നിലനിർത്തുന്നതിനും കൊളസ്‌ട്രോൾ സാധ്യത കുറയ്ക്കുന്നതിനും മല്ലിയില ഏറെ ഫലപ്രദമാണ്.
മല്ലിയിലയുടെ ഗുണങ്ങൾ
കൊളസ്ട്രോൾ സാധ്യത കുറയ്ക്കുന്നു
മൃഗ പഠനങ്ങൾ കാണിക്കുന്നത് കൊളസ്‌ട്രോൾ അപകടസാധ്യത കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ മല്ലിയില സഹായിക്കുന്നു എന്നാണ്. എൽഡിഎൽ (മോശം) കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് മല്ലിയില ഗുണം ചെയ്യുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ മല്ലിയില കഴിക്കുന്നതിന്റെ ഗുണങ്ങളും കണ്ടെത്തിയിട്ടുണ്ട്. മല്ലിയില കഴിക്കുന്നത് ഹൃദയാരോഗ്യത്തിൽ പ്രത്യേകം ഗുണം ചെയ്യും.
നല്ല ദഹനത്തിന്
ദഹനപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഉദരരോഗ സാധ്യത തടയുന്നതിനും മല്ലിയില വളരെയേറെ ഗുണം ചെയ്യും. വയറുവേദനയും വീക്കവും കുറയ്ക്കാൻ മല്ലിയിലയുടെ സത്ത് ദിവസവും മൂന്നു പ്രാവശ്യം കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് 8 ആഴ്ച നീണ്ടുനിന്ന ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾ നീക്കാനും മല്ലിയില സഹായകരമാണ്.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ പ്രമേഹത്തിന്റെ സങ്കീർണതകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ മല്ലിയില ഗുണം ചെയ്യും. മല്ലിയിലയിൽ എന്നിവയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. രക്തത്തിൽ പഞ്ചസാര ഉയരുന്നത് തടയുന്ന എൻസൈമുകളുടെ പ്രവർത്തനം വർധിപ്പിക്കാൻ മല്ലി സഹായിക്കുമെന്ന് മൃഗ പഠനങ്ങൾ കാണിക്കുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
പ്രതിരോധശേഷി വർധിപ്പിക്കാൻ മല്ലിയില കഴിക്കാവുന്നതാണ്. മല്ലിയിലയിലെ എത്തനോൾ സത്തിൽ ധാരാളം ഫ്‌ളേവനോയിഡ് സംയുക്തങ്ങൾ ഉണ്ട്. ഈ സംയുക്തങ്ങൾ ഇമ്മ്യൂണോമോഡുലേറ്ററായി പ്രവർത്തിക്കുന്നു, ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു.
വിളർച്ച
നിങ്ങൾ വിളർച്ച അനുഭവിക്കുന്നുണ്ടെങ്കിൽ മല്ലിയിലയ്ക്ക് നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ കഴിയും. ഇരുമ്പ് ധാരാളമായി അടങ്ങിയ മല്ലിയില നിങ്ങളുടെ ശരീരത്തിലെ രക്തം വർദ്ധിപ്പിച്ച് വിളർച്ച അകറ്റാൻഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ മല്ലിയില ക്യാൻസറിനെ വരെ പ്രതിരോധിക്കും.
ഉയർന്ന രക്തസമ്മർദ്ദം
മല്ലിയിലയിൽ പൊട്ടാസ്യം, കാൽസ്യം, മാംഗനീസ് തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ഗുണം ചെയ്യും.
ഫലപ്രദമായ ആന്റിഓക്സിഡന്റുകൾ അടങ്ങിയത്
മല്ലിയിലയിൽ ധാരാളം ഫലപ്രദമായ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, മല്ലിയിലയോ മല്ലിയോ കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിന് ഗുണം ചെയ്യും. പഠനങ്ങൾ അനുസരിച്ച്, ഇതിൽ ക്വെർസെറ്റിൻ, ടോക്കോഫെറോൾ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അവയ്ക്ക് കാൻസർ പ്രതിരോധം, പ്രതിരോധശേഷി വർദ്ധിപ്പിക്കൽ, ന്യൂറോപ്രൊട്ടക്റ്റീവ് ഗുണങ്ങൾ എന്നിവയുണ്ട്. ഗുരുതരമായ രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ ഈ ഘടകങ്ങൾ സഹായിക്കുന്നു.