കേരളം ചൂട്ടുപൊള്ളാൻ തുടങ്ങി; ചൂടുകാലത്ത് കൃത്യമായി ശരീരം നോക്കിയില്ലെങ്കിൽ രോഗങ്ങളും പിറകെ വരും


കേരളം ചുട്ടുപൊള്ളാൻ തുടങ്ങി. ദിനവും താപനില ഉയരുകയാണ്. ചൂടുകാലത്ത് കൃത്യമായി ശരീരം നോക്കിയില്ലെങ്കിൽ രോഗങ്ങളും പിറകെ വരും. ചൂട് കാലത്ത് വളരെ സാധാരണമായി കാണുന്ന ചർമ്മരോഗമാണ് ചൂട് കുരുക്കൾ. ഇത് നിസാരമാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ ചൊറിച്ചിലും തടിപ്പും കൂടാൻ സാധ്യതയേറെയാണ്.

ചൂടുകുരു ഉണ്ടായ സ്ഥലങ്ങളിൽ ചൊറിയുന്നത് ഒഴിവാക്കുക. ചൊറിയുമ്പോൾ അണുക്കൾ തൊലിയുടെ അടുത്ത ലെയറിലേക്കും വ്യാപിക്കും.
അയഞ്ഞ, കട്ടികുറഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക.
ചൊറിച്ചിൽ ഇല്ലാതാക്കാൻ ദിവസം രണ്ടു തവണ ഓട്‌സ് പൊടിയിട്ട് വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.
വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കുക
ചർമ്മം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വീര്യം കൂടിയ സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ചെറു ചൂടുവെള്ളത്തിൽ കുളിക്കുക.
തേങ്ങാപ്പാൽ ചൂടുകുരു ഉള്ള ഭാഗത്ത് പുരട്ടി അല്പം കഴിഞ്ഞ് കുളിയ്ക്കാം. തേങ്ങാവെള്ളവും നല്ലതാണ്.
ചൂടുകുരു ഉള്ള ഭാഗത്ത് ചന്ദനം പുരട്ടുന്നതും നല്ലതാണ്.
ചെറുപയർ പൊടി നന്നായി പൊടിച്ചെടുത്തത് കൊണ്ട് തേച്ച് കുളിക്കുന്നതും നല്ലതാണ്.
അമിതമാണെന്ന് തോന്നുകയാണെങ്കിൽ വൈദ്യസഹായം തേടണം.