ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള മാധ്യമ- വലതുപക്ഷ ഗൂഡാലോചന തിരിച്ചറിയുക; വടകരയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് സി.ഐ.ടി.യു


വടകര: മാധ്യമ വലതുപക്ഷ ഗൂഡാലോചനയ്ക്കെതിരെ വടകരയിൽ സി.ഐ.ടി.യു നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സി.ഐ.ടി.യു വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം പി.കെ.ദിവാകരൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനും ഇടതുപക്ഷ സർക്കാറിനെ അട്ടിമറിക്കാനുമുള്ള ഗൂഡാലോചനയാണ്
മാധ്യമങ്ങളുടെയും വലതുപക്ഷത്തിൻ്റെയും നേതൃത്വത്തിൽ നടക്കുന്നതെന്ന് ദിവാകരൻ മാസ്റ്റർ പറഞ്ഞു. സി.ഐ.ടി.യു ഏരിയാ പ്രസിഡൻ്റ് വേണു കക്കട്ടിൽ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം പി.സി. സുരേഷ്, ഏരിയാ സെക്രട്ടറി വിനു എന്നിവർ സംസാരിച്ചു.

Summary: Identify the media-right conspiracy to undermine the left; CITU organized protest dharna in Vadakara