പയ്യോളിയില്‍ ഇന്നലെ ട്രെയിന്‍തട്ടി മരിച്ചത് പയ്യോളി അങ്ങാടി സ്വദേശി ബിജു
പയ്യോളി: പയ്യോളി ക്രിസ്ത്യന്‍ പള്ളി റോഡിന് സമീപം ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പയ്യോളി അങ്ങാടി സ്വദേശിയായ ഓര്‍ക്കണ്ടത്തില്‍ ബിജു ആണ് മരിച്ചത്. 41 വയസാണ്. ഇന്നലെ വൈകുന്നേരമാണ് റെയില്‍വേ ട്രാക്കില്‍ പുരുഷനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിത്.
കണ്ണൂര്‍ -എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തല ചിന്നി ചിതറിയിരുന്നതിനാല് മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത സ്ഥിതിയിലായിരുന്നു. ഇന്നാണ് മരണപ്പെട്ടത് ബിജുവാണെന്ന് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരേതനായ സുകുവിന്റെയും ശാരദയുടെയും മകനാണ്.
summery: identified the man who died after being hit by a train yesterday at payyoli