കോഴിക്കോട് സ്‌കൂട്ടര്‍ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി വീട്ടമ്മയ്ക്ക്‌ ദാരുണാന്ത്യം


കോഴിക്കോട്: പുതുപ്പാടിയിൽ സ്‌കൂട്ടര്‍ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. പുതുപ്പാടി കോര്‍പറേറ്റീവ് ബാങ്കിന്‍റെ അഗ്രി ഫാം ജീവനക്കാരി വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ സുധയാണ് മരിച്ചത്.

വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്ക് പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഭർത്താവ്: കെ.കെ വിജയൻ (സി.പി.ഐ.എം പുതുപ്പാടി ലോക്കൽ കമ്മിറ്റി അംഗം).

മക്കള്‍: സ്റ്റാലിന്‍ (സി.പി.എം ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി), മുംതാസ്.

Description: Housewife dies after shawl gets stuck around her neck while riding scooter in Kozhikode