അംബേദ്കറെ അപമാനിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്തോട് മാപ്പ് പറയുക; വടകരയിൽ പ്രതിഷേധം സംഘടിപ്പിച്ച് സി.പി.ഐ


വടകര: ഭരണഘടനാ ശിൽപി ഡോക്ടർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാഷ്ട്രത്തിനോട് മാപ്പ് പറഞ്ഞ് മന്ത്രിപദവി രാജിവെക്കണമെന്ന് ആവിശ്യപെട്ട് സി.പി.ഐ പ്രവർത്തകർ വടകരയിൽ പ്രകടനം നടത്തി. പ്രതിഷേധ യോഗം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

വടകര മണ്ഡലം സെക്രട്ടറി എൻ.എം.ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അഗം ആർ.സത്യൻ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ.രാധാകൃഷ്ണൻ എന്നർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ടി.പി.റഷീദ്, കെ.കെ.രഞ്ചിഷ്, മനോജ് താമ്പു, ഒ.എം.രാധ എന്നിവർ നേതൃത്വം നൽകി.

Summary: Home Minister Amit Shah apologizes to nation for insulting Ambedkar; CPI organized a protest in Vadakara