മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ കണ്ണൂരില്‍ പിതാവ് വീടിന്‌ മുന്നിൽ കാറിടിച്ച് മരിച്ചു


കണ്ണൂർ: മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് വീടിന്‌ മുൻപിൽ കാറിടിച്ചു മരിച്ചു. പാവന്നൂർമൊട്ട സ്വദേശി പി.പി വത്സനാണ് മരിച്ചത്. വീട്ടുമുറ്റത്തെ പണി കഴിഞ്ഞശേഷം ബാക്കി വന്ന പാറപ്പൊടി നീക്കുന്നതിനായി തൊട്ടടുത്ത വീട്ടിൽ നിന്ന് ഉന്തുവണ്ടി വാങ്ങാൻ പോകുമ്പോഴാണ് കാറിടിച്ചത്.

ഇന്നലെ വൈകിട്ട് 7.30ന് ആണ് അപകടം. മയ്യിലിൽനിന്ന് ഇരിക്കൂറിലേക്ക് പോകുകയായിരുന്ന കാറാണ് ഇടിച്ചത് എന്നാണ് വിവരം.

കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ മാസം 28നാണ് മകൾ ശിഖയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

ഭാര്യ പ്രീത. മക്കൾ: ശിഖ, ശ്വേത.

Description: His father died after being hit by a car in front of his house in Kannur