ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നത വിജയം; കുറ്റ്യാടിയിലെ കാപ്പുങ്കര നസീഫിനെ അനുമോദിച്ചു


കുറ്റ്യാടി: ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാപ്പുങ്കര നസീഫിനെ ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി. വാർഡ് പ്രസിഡൻ്റ് വി വി മാലിക്ക് അധ്യക്ഷത വഹിച്ചു.

കെ കെ ജിതിൻ, എ കെ ഷാജു, കണ്ണിപ്പൊയിൽ മുഹമ്മദലി, ചിട്ടയിൽ അമ്മത് എന്നിവർ സംസാരിച്ചു.
കാപ്പുങ്കര വി എം ഗഫൂറിൻ്റെയും നസീമയുടേയും മകനാണ് നസീഫ്.