അടുത്ത മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലേർട്ട്


കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട് ഒഴിയെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.

അടുത്ത മണിക്കൂറുകളിലും രാത്രിയിലും മലയോര മേഖലകളിൽ അടക്കം മഴ കനത്തേക്കും. തുലാവര്‍ഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ആൻഡമാൻ കടലിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും. ശനിയാഴ്ച്ചയോടെ ഇത് അതിതീവ്ര ന്യൂനമർദ്ദം ആയി മാറുമെന്നും പിന്നീട് ശക്തി പ്രാപിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലികാറ്റായി മാറാൻ സാധ്യത ഉണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും കേരളത്തിൽ മഴ തുടരും.

അതേസമയം കനത്ത മഴയെ തുടർന്ന് താമരശ്ശരി ചുരത്തിൽ മണ്ണിടിഞ്ഞു. ചുരത്തിലെ ഒമ്പതാം വളവിനും ലക്കിടി എയ്ഡ് പോസ്റ്റിനും ഇടയിലാണ് മണ്ണിടിഞ്ഞത്. ഇന്ന് വെെകീട്ട് നാലരയോടെയാണ് അപകടം.

മണ്ണിടിഞ്ഞതിനെ തുടർന്ന് സംസ്ഥാനപാതയിൽ ​ഗതാ​ഗതം പൂർണ്ണമായും തടസപ്പെട്ടു. ജെസിബി ഉപയോ​ഗിച്ച് മണ്ണ് നീക്കം ചെയ്ത് ​ഗതാ​ഗതം പുനസ്ഥാപിച്ചു. അപകട സമയത്ത് അതുവഴി അധികം യാത്രക്കാർ പോകാഞ്ഞതും വാഹനങ്ങളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഴാത്തതും വൻ അപകടം ഒഴിവാക്കി. പ്രദേശത്ത് ഇപ്പോഴും മഴയുടരുകയാണ്.

Summary: Hevay rain: Kozhikode Yellow Alert