കനത്ത മഴ: മേപ്പയില്‍ തിരുവള്ളൂര്‍ റോഡില്‍ മരം മുറിഞ്ഞു വീണു


വടകര: മേപ്പയില്‍ തിരുവള്ളൂര്‍ റോഡില്‍ മരം മുറിഞ്ഞു വീണു. പഴയ പോസ്റ്റ് ഓഫീസിന് സമീപം ഇന്നലെ രാത്രി 12.30ഓടെയാണ് സംഭവം. തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയില്‍ റോഡിന് സമീപത്തുള്ള വീട്ടിലെ മരം മുറിഞ്ഞു വീഴുകയായിരുന്നു.

ഈ സമയം റോഡിലൂടെ കാറില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്‍ മരം പൊട്ടുന്ന ശബ്ദം കേട്ട് ഉടന്‍ കാര്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കെഎസ്ഇബി, വടകര ഫയര്‍ഫോഴ്‌സ് എന്നിവിടങ്ങളില്‍ വിവരം പറഞ്ഞു. ഇലക്ട്രിക് ലൈനിലേക്കാണ് മരം പൊട്ടി വീണത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി രണ്ട് മണിക്കൂറിള്ളില്‍ നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി.

അപകടസമയത്ത് റോഡില്‍ തിരക്ക് കുറവായതിനാലാണ് വന്‍ അപകടം ഒഴിവായത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ് ഒ യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ റഷീദ് വിജീഷ്, അഗീഷ്, സാരംഗ് എന്നിവർ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.