ശക്തമായ മഴ; മണിയൂർ ചെരണ്ടത്തൂരിൽ  നിരവധി വീടുകളിൽ വെള്ളം കയറി, ദുരിതാശ്വാസ ക്യാമ്പ് തുറന്നു


മണിയൂർ: ശക്തമായ മഴയിൽ ചെരണ്ടത്തൂർ ചിറയ്ക്ക് സമീപം നിരവധി വീടുകളിൽ വെള്ളം കയറി. നല്ലോളിത്താഴെ ഭാഗത്ത് പന്ത്രണ്ടോളം വീടുകളിലും, മങ്കര കോളനിയിലെ പത്തോളം വീടുകളിലുമാണ് വെള്ളം കയറിയത്. വീടുകളിൽ വെള്ളം കയറിയതിൻ്റെ ഭാഗമായി 12 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

മറ്റുള്ളവർ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. മണിയൂർ എം.എച്ച്.ഇ.എസ് കോളേജിലാണ് ദുരിത ബാധിതർക്ക് ക്യാമ്പ് ആരംഭിച്ചത്. മണിയൂർ പഞ്ചായത്ത് പ്രസിഡണ് ടി.കെ.അഷ്റഫ്, പത്താം വാർഡ് മെമ്പർ ഷൈന, വില്ലേജ് ഓഫീസർ ശാലിനി, മനോജ് കോയപ്ര എന്നിവർ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ക്യാമ്പുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.