കോഴിക്കോട് അടക്കം ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: പേരാമ്പ്ര മേഖലയില്‍ കനത്ത മഴ തുടരുന്നു
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ രാവിലെയും തുടരുകയാണ്. ഇടയ്ക്കിടെ ശക്തമായ കാറ്റുമുണ്ട്.
ഇന്നും കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കോഴിക്കോട് അടക്കം ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ കക്കയം ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയിട്ടുണ്ട്. കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
വ്യാഴാഴ്ച രാത്രി മുതല്‍ പേരാമ്പ്ര മേഖലയില്‍ മഴയും കാറ്റും ശക്തമാണ്. വെള്ളിയാഴ്ച പകല്‍ മഴയ്ക്ക് കുറവുണ്ടായെങ്കിലും രാത്രിയോടെ മഴ കനക്കുകയായിരുന്നു. ശക്തമായ കാറ്റിലും മഴയിലും കഴിഞ്ഞദിവസം കക്കയം ഡാം റോഡില്‍ കക്കയം വാലിക്കടുത്ത് പാറക്കൂട്ടങ്ങളും മരങ്ങളും റോഡിലേക്ക് വീണിരുന്നു. മുതുകാട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റില്‍ നൂറോളം റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞുവീഴുകയും ചെയ്തിരുന്നു.
Summary:heavy rain in perambra yellow alert in kozhikode district