മണിമലയില്‍ മണ്ണിടിച്ചില്‍; മൂന്നു കുടംബങ്ങളെ മാറ്റി താമസിപ്പിച്ചു; നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ആളപായം ഒഴിവായി


വേളം: ഇന്നലെ ഉണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് വേളം പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ മണിമലയില്‍ മണ്ണിടിച്ചില്‍. ഇന്നലെ വൈകുന്നേരമാണ് സംഭവം. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ആളപായം ഒഴിവായത്.

 

പാറ പൊട്ടിച്ച സ്ഥലത്ത് വെള്ളം കെട്ടിനിന്നതാണ് മണ്ണിട്ടിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. നെല്ലിയുള്ള പറമ്പില്‍ ഉല്ലാസ്, നെല്ലിയുള്ള പറമ്പില്‍ ബാലന്‍, ബാലന്‍ എന്‍.പി എന്നിവരുടെ വീടുകള്‍ക്കാണ് മണിടിച്ചില്‍ ഭീഷണിയായത്. ഇവരുടെ കുടുംബത്തെ അടുത്തുള്ള ബന്ധു വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ,വൈസ് പ്രസിഡന്റ് കെ.സി ബാബു, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുമ മലയില്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. അജ്ഞന സത്യന്‍, കെ.കെ മനോജന്‍, പി.പി ചന്ദ്രന്‍, വില്ലേജ് ഓഫിസര്‍ ശ്രീജ, പി.ഒ പ്രബീഷിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ വി.പി ശശി തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

summery: heavy rain effected in manimala