ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാഹനം മലപ്പുറത്ത് അപകടത്തില്‍പ്പെട്ടു; മന്ത്രിയ്ക്ക് പരിക്ക്



മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ വാഹനം മലപ്പുറം മഞ്ചേരിയില്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മഞ്ചേരി ചെട്ടിയങ്ങാടിയില്‍ രാവിലെ ഏഴുമണിക്കാണ് അപകടം. എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ മന്ത്രിയുടെ വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടിയിലേക്ക് പോകുകയായിരുന്നു മന്ത്രി.