വാണിമേലിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന നാദാപുരം സ്വദേശി മരിച്ചു
നാദാപുരം: വാഹന അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തെരുവം പറമ്പിൽ പഴയപീടികയിൽ മമ്മു വാണ് മരണപ്പെട്ടത്. അറുപത് വയസ്സായിരുന്നു.
സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു.
മൂന്നുദിവസം മുമ്പ് വാണിമേൽ നിരത്തുമ്മൽ പീടികയിൽ വെച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ മമ്മു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
ഭാര്യ ജമീല. മക്കൾ: ഫസൽ, ഫൗസിയ, ഫസ്ത. മരുമക്കൾ: ആഷിക്ക് വാണിമേൽ, മുസ്തഫ കടമേരി. സഹോദരങ്ങൾ: സൂപ്പി, അഷ്റഫ്, ഐഷു, ആസ്യ നഫീസു, ജമീല, സുബൈദ, സൽമ.
പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുകിട്ടിയ മുതദേഹം ഇന്ന് വൈകീട്ട് ചിയ്യൂർ ജുമുഅത്ത് പള്ളി കബർസ്ഥാനിൽ മറവ് ചെയ്തു.
Summary: He was seriously injured in a car accident at Vanimele; A native of Nadapuram died while undergoing treatment