മാലിന്യം നീക്കം ചെയ്യാനാവശ്യമായ വാഹന സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധം; ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ധര്‍ണ നടത്തി ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനക്ക് വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനാവശ്യമായ വാഹന സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തി. ഹരിത കര്‍മ്മ സേന (സി.ഐ.ടി.യു) പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് ധര്‍ണ സംഘടിപ്പിച്ചത്. സി.ഐ.ടി.യു പേരാമ്പ്ര ഏരിയാ സെക്രട്ടറി കെ.സുനില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
ഒരു മാസമായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ കഴിയുന്നില്ലെന്ന് ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. അടിയന്തരമായി തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഹരിത കര്‍മസേന അംഗങ്ങള്‍ പറഞ്ഞു.
സി.എം സീന അധ്യക്ഷത വഹിച്ചു. കെ.പി സതീശന്‍, ടി മനോജ്, എം അശോകന്‍, വി.പി സീന, വി.സി.കെ ഷൈനി എന്നിവര്‍ സംസാരിച്ചു.