പ്രകൃതിക്കിണങ്ങിയ ജീവിതം ചർച്ചചെയ്ത് വടകരയിൽ ഹരിതാമൃതം മേള സമാപിച്ചു
വടകര: മഹാത്മ ദേശസേവ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ടൗൺ ഹാളിൽ നടന്ന ഹരിതാമൃതം മേള സമാപിച്ചു. യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ സമാപനം ഉദ്ഘാടനം ചെയ്തു. പി.പി ദാമോദരൻ അധ്യക്ഷത വഹിച്ചു. പാരമ്പര്യ വൈദ്യ കുലപതി അവള ഇ.സി ശ്രീധരൻ നമ്പ്യാരെ ചടങ്ങിൽ ആദരിച്ചു. എൻ.കെ അജിത് കുമാർ മംഗളപത്ര സമർപ്പണം നടത്തി.
പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫർ ബിജു കാരക്കോണം, ചിത്രകല അധ്യാപക അനുശ്രീ ചോറോട്, അഗ്രിക്കൾച്ചർ എൻജിനിയറിങ്ങിൽ പിഎച്ച്‌ഡി നേടിയ ഡോ. അർജുൻ പ്രകാശ്, നാടകരചയിതാവ് റസാഖ് കല്ലേരി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

പുറന്തോടത്ത് സുകുമാരൻ, പ്രൊഫ. കെ.കെ മഹമുദ്, ടി ശ്രീധരൻ, പി.പി രാജൻ, ഡോ. കെ.സി വിജയരാഘവൻ, പ്രേംകുമാർ വടകര, രഘു ഇരിങ്ങൽ, ടി രാധാകൃഷ്ണൻ, സി കുമാരൻ, അഡ്വ. എം.എം സന്തോഷ് തു ടങ്ങിയവർ സംസാരിച്ചു.
Summary: Haritamrutam Mela concluded in Vadakara by discussing life in harmony with nature