താമരശ്ശേരിയില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ അതിഥിതൊഴിലാളി അറസ്റ്റില്‍


താമരശ്ശേരി: അസം സ്വദേശിനിയായ പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍. കട്ടിപ്പാറ കോളിക്കല്‍ ആര്യംകുളത്ത് താമസിക്കുന്ന അസം സ്വദേശിയായ ബഹാദുല്‍ ഹഖ് (32) പിടിയിലായത്.

താമരശ്ശേരി പോലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. കുടുംബസമേതം പ്രദേശത്ത് താമസിക്കുന്ന അതിഥി തൊഴിലാളിയുടെ മകള്‍ക്കുനേരെയാണ് ലൈംഗികാതിക്രമം നടന്നത്.

രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ, പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.