ഗസ്റ്റ് ലക്ചറർ നിയമനം: അഭിമുഖം 13ന്‌, വിശദമായി അറിയാം


കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന് കീഴിലുള്ള ഒഫ്താൽമോളജി വിഭാഗത്തിലെ ബി എസ് സി ഒപ്‌റ്റോമെട്രി കോഴ്സ് ഗസ്റ്റ് ലക്ചറർ (ഫിസിക്‌സ്/കണക്ക്/ ഇംഗ്ലീഷ്) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കാലയളവിലേക്കാണ് നിയമനം.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി. പ്രായപരിധി 22-36. വേതനം 300 രൂപ (മണിക്കൂറിന്) ( ഒരു വിഷയത്തിന് പരമാവധി 150 മണിക്കൂർ) വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം ഫെബ്രുവരി 13 നു രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചക്കായി കോളേജ് ഓഫീസിൽ എത്തണം. വിവരങ്ങൾ www.govtmedicalcollegekozhikode.ac.in ൽ.

Description: Guest Lecturer Recruitment: Interview on 13th, know in detail