മേശ വൃത്തിയാക്കാന്‍ വൈകിയെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു; ചാത്തമംഗലത്ത് നാല് പേർ കസ്റ്റഡിയിൽ (സി.സി.ടി.വി ദൃശ്യങ്ങൾ കാണാം)


മുക്കം: ചാത്തമംഗലം കട്ടാങ്ങലിൽ അർദ്ധരാത്രി ഹോട്ടൽ ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ. കൂളിമാട് സ്വദേശികളായ അഷ്റഫ്, ഷാനിദ്, രഞ്ജിത്ത്, അഖിലേഷ് എന്നിവരെയാണ് കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി പന്ത്രണ്ടിനാണ് സംഭവം.

ഹോട്ടലിൽ മേശ വൃത്തിയാക്കാൻ വൈകിയതിലെ തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. കോഴിക്കോട് എന്‍.ഐ.ടിക്ക് സമീപം കട്ടാങ്ങള്‍ – മലയമ്മ റോഡിലെ ഫുഡ്ഡീസ് ഹോട്ടലിലാണ് സംഭവം നടന്നത്. ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പില്‍ ഉമ്മര്‍നെ (43) കുത്തിപ്പരിക്കേല്‍പ്പിച്ചത്. പരുക്കേറ്റ ഉമ്മർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നില ഗുരുതരമാണെന്നാണ് വിവരം.

വീഡിയോ കാണാം: