വാര്‍ഷിക പദ്ധതിയില്‍ വയോജന ക്ഷേമമുറപ്പാക്കാന്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചു; വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വയോജന ഗ്രാമസഭ വിളിച്ച് ചേര്‍ത്ത് നൊച്ചാട് ഗ്രാമപഞ്ചായത്ത്
നൊച്ചാട്: ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വയോജന ഗ്രാമസഭ ചേര്‍ന്നു. 2023 – 2024 വര്‍ഷത്തെ പഞ്ചായത്തിന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി ‘നവകേരളത്തിന് ജനകീയാസൂത്രണം’ എന്ന പേരില്‍ വെള്ളിയൂർ മിനർവ്വ കോളേജിലാണ് ഗ്രാമസഭ സംഘടിപ്പിച്ചത്. നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുഞ്ഞിക്കണ്ണൻ സഭ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു അമ്പാളി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ വയോജങ്ങൾക്ക് വേണ്ടി പദ്ധതിയില്‍ ഉൾപ്പെടുത്തി നടപ്പിലാക്കേണ്ട ആവശ്യങ്ങള്‍ നിർദ്ദേശങ്ങളായി ഗ്രാമസഭ മുമ്പാകെ സമർപ്പിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശോഭനാ വൈശാഖ്, ഗ്രാമ പഞ്ചായത്തംഗം സുമേഷ് തിരുവോത്ത് എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷിജി കൊട്ടാരക്കൽ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്രവൈസർ ഷെഹിൻ നന്ദിയും പറഞ്ഞു.