പരീക്ഷ ഇല്ലാതെ വീടിനടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ജോലി നേടാന്‍ സുവര്‍ണാവസരം; 44228 ഒഴിവുകള്‍, വിശദമായി അറിയാം


കോഴിക്കോട്: പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ പരീക്ഷ ഇല്ലാതെ നേരിട്ട് ജോലിക്കായി ഇപ്പോള്‍ അപേക്ഷ നല്‍കാം.

ഗ്രാമീണ്‍ ഡോക് സേവക് പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്. പോസ്റ്റ്മാന്‍, പോസ്റ്റ് മാസ്റ്റര്‍ തസ്തികകളിലേക്കാണ് നിയമനം. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 5 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.

മൊത്തം 44228 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. കേരളത്തില്‍ 2433 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 18 വയസ് മുതല്‍ 40 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ടായിരിക്കും. 10,000 രൂപയാണ് അടിസ്ഥാന ശമ്പളം. ഇത് 29,380 രൂപ വരെ ഉയരാം.

യോഗ്യത

*പത്താം ക്ലാസ് വിജയം

*അതത് സംസ്ഥാനങ്ങളിലെ മാതൃഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം.

*കമ്പ്യൂട്ടര്‍ പരിജ്ഞാനം.

*സൈക്കിള്‍ ചവിട്ടാന്‍ അറിഞ്ഞിരിക്കണം

അപേക്ഷിക്കേണ്ടതെങ്ങനെ ?

*ഔദ്യോ​ഗിക വെബ്സൈറ്റായ https://indiapostgdsonline.gov.in/ സന്ദർശിക്കുക

*ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക

*ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക

*അക്കൗണ്ട് സൈൻ അപ് ചെയ്യുക

*അപേക്ഷ പൂർത്തിയാക്കുക

*ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക

*ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക