വീണ്ടും സ്വർണ്ണവേട്ട; ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 67 ലക്ഷത്തിന്റെ സ്വർണ്ണവുമായി കരിപ്പൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ


കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി രണ്ട് മഞ്ചേരി സ്വദേശികളെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. മഞ്ചേരി ഇരുമ്പുഴി സ്വദേശി വിജീഷ്, പൊട്ടെൻപുലാൻ സുബൈർ എന്നിവരാണ് പിടിയിലായത്.

ഇരുവരിൽ നിന്നായി അറുപത്തി ഏഴു ലക്ഷത്തിന്റെ സ്വർണം പിടികൂടി. രണ്ടു വ്യത്യസ്ഥ കേസുകളിലായി മൊത്തം 1.3 കിലോ തൂക്കം വരുന്ന സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്.

രാവിലെ ദുബായിൽ നിന്ന് വന്ന IX 344 എന്ന വിമാനത്തിലാണ് രണ്ടുപേരും കരിപ്പൂരിലെത്തിയത്. വിജീഷ് ശരീരത്തിനകത്ത് നാല് ഗുളിക രൂപത്തിൽ ഒളിപ്പിച്ച നിലയിൽ 1108 ഗ്രാം സ്വർണമിശ്രിതമാണ് കടത്താൻ ശ്രമിച്ചത്. സുബൈറിന്റെ മലദ്വാരത്തിലാണ് സ്വർണ്ണമിശ്രിതം ഒളിപ്പിച്ചത്. ഗുളിക രൂപത്തിൽ 288 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.

Summary: Gold smuggling: Two youths arrested in Karipur with gold worth 67 lakhs