അസാപ് കേരളയിലൂടെ സൗജന്യ പ്രഫഷനൽ സ്കിൽ പരിശീലനം നേടാം; നോക്കാം വിശദമായി
കോഴിക്കോട്: അസാപ് കേരളയിലൂടെ പ്രഫഷനൽ സ്കിൽ പരിശീലനം നേടാൻ പട്ടിക വർഗ വിദ്യാർഥികൾക്ക് അവസരം. മെഷീൻ ഓപ്പറേറ്റർ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസിങ് കോഴ്‌സിലേക്കാണ് പ്രവേശനം. പഠനം തികച്ചും സൗജന്യമാണ്.
പാലക്കാട് ലക്കിടിയിലെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കാണ് പരിശീലന കേന്ദ്രം. ഫെബ്രുവരിയിൽ പരിശീലനം ആരംഭിക്കും.
താത്പര്യമുള്ളവർക്ക് https://csp.asapkerala.gov.in/courses/machine-operator-asst-plastics-processing എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9495999667.
Summary: Get free professional skill training through ASAP Kerala