കേരളാ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ പേരാമ്പ്ര യൂണിറ്റ് ജനറല്‍ ബോഡി യോഗം നാളെ; ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കിയതിന്റെ പശ്ചാത്തലത്തില്‍ കച്ചവടക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കും


പേരാമ്പ്ര: കേരളാ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ പേരാമ്പ്ര യൂണിറ്റ് ജനറല്‍ ബോഡി യോഗം നാളെ നടക്കും. വൈകുന്നേരം നാലുമണിക്ക് ഹോട്ടല്‍ എംബസിയില്‍ നടക്കുന്ന യോഗം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്യും.

പേരാമ്പ്രയിലെ ഹോട്ടല്‍, ബേക്കറി, റസ്റ്റോറന്റ്, ടീ ഷോപ്പ്, മെസ്, കൂള്‍ബാര്‍ കച്ചവടക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കിയതിന്റെ പശ്ചാത്തലത്തില്‍ അതിനെക്കുറിച്ച് നിയമ ബോധവല്‍ക്കരണ ക്ലാസ് നടത്തുക എന്നതാണ് യോഗത്തിന്റെ മുഖ്യ ഉദ്ദേശ്യം. വിഷയത്തില്‍ പേരാമ്പ്ര ഫുഡ് സേഫ്റ്റി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിമല്‍, കുറ്റ്യാടി ഫുഡ് സേഫ്റ്റി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉമേഷ് എന്നിവര്‍ ക്ലാസെടുക്കും.

കെ.എച്ച്.ആര്‍.എ സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കുന്ന പരിപാടിയില്‍ 2023 വര്‍ഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.