മേപ്പയ്യൂർ പഞ്ചായത്തിലെ മാലിന്യങ്ങൾ ഇനി വേഗം മാറ്റാം; ഹരിത കർമ്മസേനക്ക് സ്വന്തം വാഹനമായി
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മ സേനയ്ക്ക് സ്വന്തം വാഹനമായി. പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ മേപ്പയ്യൂർ ടൗണിലെ എം.സി.എഫിൽ എത്തിക്കാൻ ഈ വാഹനം കൊണ്ട് സാധിക്കും. അതു വഴി വീടുകളിൽ നിന്ന് വളരെ വേഗം മാലിന്യങ്ങൾ മാറ്റാൻ സാധിക്കും.
ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. അനിൽ കുമാർ , അസി. എഞ്ചിനിയർ ടി.പി. ധന്യ, നവകേരള പദ്ധതി ജില്ലാ കോ- ഓഡിനേറ്റർ പി.ടി. പ്രസാദ്, ശുചിത്വ മിഷൻ ജില്ലാ കോ- ഓഡിനേറ്റർഎം. ഗൗതമൻ കെ.എ.എസ്., വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ , സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി. സുനിൽ, വി.പി.രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, മെമ്പർ പി.പ്രകാശൻ ,സി.ഡി.എസ് ചെയർ പേഴ്സൺ ,ഇ . ശ്രീ ജയ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.