ട്രെയിനില്‍ കഞ്ചാവ് കടത്തിയ കേസ്; ഒഡീഷ സ്വദേശിക്ക് കഠിനതടവ് വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി
വടകര: ട്രെയിനില്‍ കഞ്ചാവ് കടത്തിയ കേസില്‍ അറസ്റ്റിലായ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് വടകര എന്‍.ഡി.പി.എസ് കോടതി. ഒഡീഷ കൊരാപുട്ട് ജില്ലയിലെ കൊലാബ് നഗറില്‍ കറീന വില്ലേജില്‍ വെങ്കട ചന്ദ്ര കണ്ടപാലനെ (34)യാണ് കോടതി ശിക്ഷിച്ചത്.
മുന്ന് വര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2018 മാര്‍ച്ച് 19നാണ് കേസിനാസ്പദമായ സംഭവം.
കോഴിക്കോട് റെയില്‍വേ സ്റ്റഷനിലെ നാലാം നമ്പര്‍ ഫ്ളാറ്റ് ഫോമില്‍ എത്തിച്ചേര്‍ന്ന ചെന്നൈ-മംഗളൂരു എഗ്മോര്‍ എക്സ്പ്രസിലെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചില്‍ യാത്രക്കാരനായ പ്രതിയെ നാലുകിലോ നൂറ് ഗ്രാം കഞ്ചാവുമായി കോഴിക്കോട് റെയില്‍വേ പോലീസ് പിടികൂടിയ കേസിലാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഇ.വി ലിജീഷ് ഹാജരായി.
Description: Ganja smuggling case; The court sentenced a native of Odisha to rigorous imprisonment