ഗ്രാമീണ റോഡുകൾക്ക് ഫണ്ട് അനുവദിക്കണം; സി.പി.എം ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ഈയ്യക്കലിൽ നടന്നു


വടകര: ഗ്രാമീണ റോഡുകൾക്ക് ഫണ്ട് അനുവദിക്കണം. വാഹന ഗതാഗതം ദുഷ്കരമായി മാറിയ ഗ്രാമീണ റോഡുകളുടെ പുനർനിർമാണ പ്രവൃത്തിക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളും, സർക്കാറും ഫണ്ട് അനുവദിക്കണമെന്ന് സി.പി.എം ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

ഈയ്യക്കൽ ചേർന്ന സമ്മേളനം ഏരിയ കമ്മിറ്റി അംഗം ബിനു പുതുപ്പണം ഉദ്ഘാടനം ചെയ്തു. ലിബിൻ കുളമുള്ളതിൽ അധ്യക്ഷത വഹിച്ചു. പി. കുഞ്ഞിരാമൻ പതാക ഉയർത്തി. പ്രജിത്ത് പി. റിപ്പോർട്ട് അവതരിപ്പിച്ചു. കെ സോമൻ, ടി.വി. കുഞ്ഞിരാമൻ , കെ.വി ജയരാജൻ എന്നിവർ സംസാരിച്ചു.

സി.എം ഗോപാലൻ, ഈയ്യക്കൽ ഗോപാലൻ, അനീഷ് പി.കെ, റിജിന കെ എം , ലിനിഷ പി.കെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനകീയ കൂട്ടായ്യയിൽ വെച്ച് പൂർവ്വകാല പ്രവർത്തകന്മാരെ ആദരിച്ചു. സി.പി.എം ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായി പി പ്രജിത്തിനെ തിരഞ്ഞെടുത്തു.

Description: Funds should be allocated for rural roads; CPM Ayancherry Town West Branch Conference was held at Eiyakal