വയറു കൂടുന്നതിന്റെ നിരാശയാണോ? അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ഇതാ
അടിവയറ്റിലെ കൊഴുപ്പും കുടവയറും മിക്കയാളുകളെയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് ആദ്യം ചെയ്യേണ്ടത് ആഹാരത്തിൽ നിന്ന് കാർബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയ വസ്തുക്കൾ ഒഴിവാക്കുകയെന്നതാണ്. അതായത് ചോറ് തിന്നുന്നത് പരമാവധി ഒഴിവാക്കണം. അതുപോലെ കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാൻ ഗുണം ചെയ്യും.ഇതിന് പുറമേ ഈ പാനീയങ്ങളും കൊഴുപ്പ് കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.
1. ഗ്രീൻ ടീ
ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ഗ്രീൻ ടീ കുടിക്കുന്നത് അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും വയറു കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.
2. തേൻ ചേർത്ത നാരങ്ങാ വെള്ളം
രാവിലെ വെറും വയറ്റിൽ തേൻ ചേർത്ത നാരങ്ങാ വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
3. ഇഞ്ചി ചായ
ഇഞ്ചി ചായ കുടിക്കുന്നതും മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും.
4. നെല്ലിക്കാ ജ്യൂസ്
വിറ്റാമിൻ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും ബ്ലഡ് ഷുഗറിനെ നിയന്ത്രിക്കാനും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും സഹായിക്കും.
5. ഉലുവ വെള്ളം
ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി, വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും ഉലുവ വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.
6. മല്ലി വെള്ളം
മല്ലി വെള്ളം കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും.
7. കറുവപ്പട്ട വെള്ളം
കറുവാപ്പട്ട വെള്ളം കുടിക്കുന്നതും വയറിലെ കൊഴുപ്പിനെ പുറംന്തള്ളാൻ സഹായിക്കും.
8. ജീരക വെള്ളം
ജീരകത്തിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പ് കുറയ്ക്കാനും കൊഴുപ്പ് അടിയുന്നത് തടയാനും സഹായിക്കുന്നു. ജീരക വെള്ളത്തിൽ കലോറിയും കുറവാണ്.
Description: Frustrated by the growing belly? Here are drinks that can help you lose belly fat